ന്യൂഡല്‍ഹി : വായു മലിനീകരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും എംപിയുമായ സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ വായുഗുണ നിലവാരസൂചിക 375 ആണ്. എന്നാല്‍ ജയ്പൂരില്‍ ഇത് 72 ആണ്. ദീപാവലി ആഘോഷത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും മോശമായത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ റാലികളില്‍ പങ്കെടുക്കാനായി ബുധനാഴ്ച ചത്തീസ്ഗഢിലേക്ക് പോകുന്നതിന് മുന്‍പായി രാഹുല്‍ ഗാന്ധി ജയ്പൂരിലെത്തി സോണിയയെ സന്ദര്‍ശിക്കും. റായ്പൂരിലെ പരിപാടിക്ക് ശേഷം വ്യാഴാഴ്ച ജയ്പൂരില്‍ തിരിച്ചെത്തുന്ന രാഹുല്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ഡല്‍ഹിയിലെ മലിനീകരണം കാരണം ഇതാദ്യമായല്ല സോണിയ ഗാന്ധി മറ്റൊരു സ്ഥലത്തേക്ക് മാറുന്നത്. 2020ലെ ശൈത്യകാലത്തും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം സോണിയ ഗോവയിലേക്ക് പോയിരുന്നു.