ദുബൈ : ഐസിസിയുടെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരത്തിനുള്ള നോമിനികളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്ഡ് എന്നിവരാണ് പട്ടികയിലുള്ളത്.
2023ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ താരം മാത്രമാണ് ഇടംപിടിച്ചത്. ആര് അശ്വിന്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഓസീസ് താരങ്ങളായ ഉസ്മാന് ഖവാജ, ട്രാവിസ് ഹെഡ്ഡ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
മികച്ച വനിതാ താരങ്ങള്‍ക്കുള്ള പുരസ്കാര പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവുമില്ല. ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു, ഓസ്ട്രേലിയന്‍ താരങ്ങളായ ആഷ്ലി ഗാര്‍ഡ്നര്‍, ബെത് മൂണി, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
ഈ വര്‍ഷം പുരസ്കാരം കോഹ്ലി സ്വന്തമാക്കിയാല്‍ അത് റെക്കോര്‍ഡ് ആയി മാറും. മികച്ച താരത്തിനുള്ള സര് ഗാരി സോബേഴ്സ് പുരസ്കാരം ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്ന താരമായി കോഹ്ലി മാറും. നേരത്തെ രണ്ട് തവണ കോഹ്ലി പുരസ്കാരം നേടിയിട്ടുണ്ട്.