കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ആരാണ് കത്തയക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് ജില്ലയിലെ വനിത ജുഡിഷ്യല്‍ ഓഫിസര്‍ക്ക് അശ്ലീല കത്തയച്ചുവെന്ന പരാതിയില്‍ ഇയാളെ പാലക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.