കാസര്‍കോട് : ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി ചോദ്യം ചെയ്തതോടെ മറ്റു യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.യുവതിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം