ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യു ഐക്ക്. ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയപ്പോള്‍ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി. ഏഴുവര്‍ഷത്തിന് ശേഷമാണ് എന്‍എസ് യു ഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
റൗണക് ഖത്രി പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രതാപ് സിങും തെരഞ്ഞെടുക്കപ്പെട്ടു. 1300 വോട്ടുകള്‍ക്കാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയം. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും ജോയിന്റ് സെക്രട്ടറിയായി ലോകേഷ് ചൗധരിയും നേടിയിരുന്നു.
നാലു സ്ഥാനത്തേക്ക് 21 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേര്‍ വീതവുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2017ല്‍ എന്‍എസ് യുഐയുടെ റോക്കി തൂസീഡ് ആണ് അവസാനമായി പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.
എബിവിപി, എന്എസ്യുഐ, ഐസ, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീണ്ടത്.