അമരാവതി: കേരളത്തിന്റെ ചുമതലയുള്ള എന്എസ്യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ ആന്ധ്രാ പ്രദേശില്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ധര്‍മാപുരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തി വൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം നെയ്യാര്‍ ഡാമില്‍ കഴിഞ്ഞയാഴ്ച നടന്ന കെഎസ്യു സംസ്ഥാന ക്യാമ്പില്‍ രാജ് സമ്പത്ത് കുമാര്‍ പങ്കെടുത്തിരുന്നു.