കോട്ടയം : എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിനൊപ്പം നിന്നിട്ടില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എന്‍എസ്എസിന്റേതെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
ആര്‍എസ്എസ് അല്ല എന്‍എസ്എസ്. മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പ്രകടിപ്പിച്ച നേതൃത്വമാണ് എന്‍എസ്എസിന്റേത്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ അദ്ദേഹം ഇറക്കി വിട്ടിട്ടുണ്ട് എന്നും ജെയ്ക് പറഞ്ഞു.
പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാന്‍ ആഗ്രഹിച്ച കേരളത്തിലെ ബിജെപിയുടെ ഒരു പ്രമുഖ നേതാവ് തന്റെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എത്തിയപ്പോഴാണ് സുകുമാരന്‍ നായര്‍ അദ്ദേഹത്തെ പുറത്താക്കിയത്. വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഏതു സമുദായ നേതൃത്വത്തിനും ഇടതുപക്ഷത്തോട് യോജിക്കാനാണ് കാരണങ്ങളുള്ളത് എന്നും ജെയ്ക് പറഞ്ഞു.