ചങ്ങനാശ്ശേരി : ശശി തരൂർ അസ്സൽ നായരാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറി. ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല് നായരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെത്തി പിന്തുണ തേടിയിരുന്നു. എന്നാല്‍, അദേഹത്തിന്റെ പേര്പരാമർശിക്കാതെയാണ് തരൂരിന് അസ്സൽ നായർ പട്ടം സുകുമാരൻ നായർ നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടുകളെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു സുകുമാരൻ നായർ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെത് സമദൂര നിലപാട് തന്നെയാണ് ഉള്ളത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും പ്രശ്നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകല്‍ച്ചയും അടുപ്പവുമില്ല. സര്‍ക്കാരുകള്‍ മുന്നാക്കം എന്ന കളത്തില്‍ നായര്‍ സമുദായത്തെ മാറ്റി നിര്‍ത്തുന്നു. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടു പെരുമാറണമെന്നാണ് സര്‍ക്കാരുകളോട് പറയാനുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യാം. കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more