ഛണ്ഡിഗഡ് : ഹരിയാനയിലെ നൂഹിൽ സാമുദായിക സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ പശുസംരക്ഷകൻ മോനു മനേസർ പിടിയിൽ.
സാമൂഹ്യമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച മനേസറിന്റെ വീഡിയോ നൂഹിലെ സംഘർഷാവസ്ഥയ്ക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്ത മനേസറിനെ നൂഹിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
രാജസ്ഥാനിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനേസറെന്ന് രാജസ്ഥാൻ പോലീസ് ചൂണ്ടിക്കാട്ടിയതോടെ കോടതി 14 ദിവസത്തെ റിമാൻഡിൽ ഇയാള ഇവർക്ക് കൈമാറി.