തിരുവനന്തപുരം: ശനിയാഴ്ച സ്കൂളുകൾക്ക് അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സന്തോഷമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അധ്യയന ദിനം കൂട്ടുന്നതിൽ കെഎസ്ടിഎയുടെ എതിർപ്പ് പൂർണമായും തള്ളിയാണ് മന്ത്രി രംഗത്തെത്തിയത്. അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ 220 ആക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിനെതിരേയാണ് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവന്നിരുന്നത്.