ഇടുക്കി : മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ലെന്ന് എം എം മണി എം.എൽ.എ. ജനദ്രോഹ നിലപാട് സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുക്കും. വിഎസ് അച്യുതാനന്ദന്റെ കാലത്ത് തോന്നും പടി ചെയ്തതതിൻ്റെയാണ് ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനുമാണ്. അവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. വീടുകളോ കടകളോ പൊളിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്നും എം എം മണി പറഞ്ഞു.
‘‘കയ്യേറ്റം ന്യായമായി പരിശോധിച്ച് അതിന്റെ കാര്യങ്ങൾ ചെയ്യാം. അതും ഇടിച്ചു പൊളിക്കുകയൊന്നുമായിരിക്കില്ല മിക്കവാറും. വരുന്ന ഉദ്യോഗസ്ഥന്മാർ അവർക്കു തോന്നുന്നതു പോലെ ചെയ്താൽ നമ്മൾ എതിർക്കും. ജനങ്ങളെ അണിനിരത്തി ചെറുക്കും. ആ കാര്യത്തിൽ ഒരു സംശയവും ഇല്ല. സർക്കാരിന്റെ കാര്യത്തിൽ സർക്കാർ നോക്കണം. ഒരു സേനയെ വച്ചെന്നതുകൊണ്ട് അന്നത്തെപോലെ ഇന്നു ചെയ്യുമെന്നു കരുതുന്നില്ല.
അന്നു വന്ന് തോന്നും പോലെ ഇടിച്ചുനിരത്തിയതിന്റെ ഫലം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കാരണം കേസുകളെല്ലാം തോറ്റുകൊണ്ടിരിക്കുകയാണ്. സർക്കാർ കോടിക്കണക്കിനു രൂപ നഷ്ടം കൊടുക്കേണ്ടിവരും. നിയമം പാലിച്ച് കാര്യങ്ങൾ ചെയ്യേണ്ടതുപോലെ ചെയ്യാതെ തോന്നുംപോലെ കാര്യങ്ങൾ ചെയ്തതിന്റെയാണ്’’ മണി കൂട്ടിച്ചേർത്തു.