തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത ശരിയല്ല. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ദൗർഗാഭ്യകരമാണ്. കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ ശത്രുക്കളില്ല.രാഷ്ട്രീയ എതിരാളികൾ മാത്രമേ ഉള്ളൂവെന്ന് ഓർക്കണം.ഗവർണറുടെ ഓഫീസ് പുറത്ത് ഇറക്കിയ വാർത്ത കുറിപ്പിലാണ് പരാമർങ്ങൾ.
കേരള ഗവർണർക്കും മലയാളി ഗവർണർമാർക്കും വിരുന്ന് നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ഇന്ന് വൈകിട്ട് ക്ളിഫ് ഹൗസിലായിരുന്നു ഡിന്നർ നിശ്ചയിച്ചിരുന്നത്. ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്നാണ് ഗവർണർമാരുടെ വിലയിരുത്തൽ.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ വിരുന്നിലേക്ക് ക്ഷണിച്ചത്. കേരള ഗവർണർക്ക് പുറമേ ബംഗാൾ, ഗോവ സംസ്ഥാനങ്ങളിലെ മലയാളി ഗവർണർമാരായ സി.വി.ആനന്ദബോസ്, പി.എസ്.ശ്രീധരൻ പിള്ള എന്നിവരെയും വിരുന്നിന് ക്ഷണിച്ചുവെന്നായിരുന്നു വാർത്തകൾ.