തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ജൂലൈ 11ന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനമായി.ജൂലൈ 25 വരെ സഭ ചേരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഭയുടെ നടപടിക്രമങ്ങള്‍ 11നുള്ളില്‍ തീര്‍ക്കാന്‍ കഴിയും. ഈ സമയത്തിനുള്ളില്‍തന്നെ നിശ്ചയിച്ചിട്ടുള്ള ബില്ലുകളും വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത്.