മുംബൈ : ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി(58)യെ സ്റ്റുഡിയോയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിലാണ് നിധിൻ ജീവനൊടുക്കിയത്.
നാല് തവണ മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ വിഭാഗത്തിൽ മൂന്നു ഫിലിംഫെയർ അവാർഡുകളും നിതിനെ തേടിയെത്തി. തമാസ് (1987) എന്ന ടെലിവിഷൻ ചിത്രത്തിന്റെ കലാസംവിധായകനായാണ് നിതിൻ ചന്ദ്രകാന്ത് കരിയർ തുടങ്ങിയത്. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. ലഗാൻ, ദേവദാസ്, സ്വദേശ്, ജോധാ അക്ബർ, പ്രേം രത്തൻ ധാൻ പയോ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. പ്രൊഡക്ഷൻ ഡിസൈനറെന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1965 ജനുവരി 25-ന് മഹാരാഷ്ട്രയിലെ ദാപോലിലായിരുന്നു നിതിന്റെ ജനനം. 20 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അശുതോഷ് ഗവാരിക്കര്‍, രാജ്കുമാര് ഹിറാനി, സഞ്ജയ് ലീലാ ഭന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.