ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബജറ്റില്‍ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്. അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതിയുണ്ടാകും. ആറ് കോടി കര്‍ഷകരുടെ വിവരം ശേഖരിക്കും. ഈ വിവരങ്ങള്‍ കര്‍ഷകഭൂമി രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കും. കാലാവസ്ഥാമാറ്റം പ്രതിരോധിക്കുന്ന 109 വിളകള്‍ വികസിപ്പിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.