ചെന്നൈ : അതിര്‍ത്തികളില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.
അതേസമയം മലപ്പുറത്തെ നിപ ബാധയില്‍ 255 പേര് സമ്പര്‍ക്ക പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്. സമ്പര്‍ക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയില്‍ പെട്ട 26 പേര്‍ക്ക് പ്രതിരോധ മരുന്നു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.