കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. ഐസിഎംആര്‍, എന്‍സിഡിപി വിദഗ്ധര്‍, പൂന എന്‍ഐവി സംഘം എന്നിവരാണ് കളക്ട്രേറ്റില്‍ എത്തിയത്.പൂന വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ മെഡിക്കല്‍ കോളജ് വിആര്ഡില്എല് ലബോറട്ടറി കേന്ദ്രീകരിച്ച് പരിശോധന നടത്തും.
സംഘം ഉച്ചയ്ക്ക്ശേഷം നിപ പ്രഭവകേന്ദ്രമായി കരുതുന്ന ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകളില്‍ പരിശോധന നടത്തും. ജാനകിക്കാട് കേന്ദ്രീകരിച്ച് വവ്വാലുകളുടെ സര്‍വേയും നടത്തും.നിലവില്‍ ജില്ലയില്‍ മൂന്നുപേരാണ് നിപ ബാധിതരായി ചികിത്സയിലുള്ളത്. 25 വയസുകാരനായ മെയില്‍ നഴ്സിന് കഴിഞ്ഞദിവസം നിപ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലുള്ള ഒമ്പതുവയസുകാരന്റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ സംഘം അറിയിച്ചു.
ജില്ലയില്‍ 20പേര് നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 13പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസലോഷനിലാണുള്ളത്. നിരീക്ഷണത്തിലുള്ള 11 പേരുടെ ഫലം വ്യാഴാഴ്ച വൈകുന്നേരം പുറത്തുവരും.നിപയിൽ മുന്‍കരുതലും ജാഗ്രതയും തുടരുകയാണ്. വടകര താലൂക്കിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകള്‍ കണ്ടെയ്മെന്റ് സോണുകളായി തുടരുകയാണ്. 40ല്‍പരം വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ അടുത്ത 10 ദിവസത്തേക്ക് പൊതുപരിപാടികളില്‍ നിന്ന് ജനം വിട്ടുനില്‍ക്കണമെന്നും വിവാഹം, മരണസംസ്കാരം തുടങ്ങിയ ചടങ്ങുകള്‍ക്ക് വലിയ ജനക്കൂട്ടം പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു.