ചെന്നൈ : കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്നാട് ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരെ സംസ്ഥാന അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന നടത്തുകയും പനി ലക്ഷണങ്ങൾ ഉള്ളവരെ ഐസലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.