മലപ്പുറം: മഞ്ചേരിയില്‍ നിപ സംശയിച്ച രോഗിയുടെ ഫലം നെഗറ്റീവ്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 60 വയസുകാരിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ കലശലായ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്.
അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇവരെ ഐസൊലേഷനില്‍ ആക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇവരുടെ സ്രവങ്ങളുടെ സാമ്പിള്‍ നിപ പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ ഫലം നെഗറ്റീവ് ആയതോടെ ജില്ലയില്‍ നിപ ഭീതി അകന്നു.അതേസമയം നിപ ബാധിച്ച് രണ്ട് പേര് മരിച്ച കോഴിക്കോടിന്റെ അയല്‍ജില്ല എന്ന നിലയില്‍ മലപ്പുറത്ത് ജാഗ്രത തുടരുകയാണ്.