മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ. ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കിൽ. അന്ന് രാത്രി 8.18 മുതൽ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു. ഏഴാം തീയതി 9.20 മുതൽ 9.30 വരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു.