അടൂർ : പത്തനംതിട്ടയിലെ അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഒമ്പതുപേർക്കെതിരെ കേസ്. അഞ്ച് പേർ പിടിയിലായി, ബാക്കി നാല് പേരെ ഇന്ന് തന്നെ പിടികൂടും. ശിശു ക്ഷേമ സമിതി (സിഡബ്ലിയുസി) നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വന്നത്.
കഴിഞ്ഞയാഴ്ച്ച അടൂരിലും പരിസര പ്രദേശത്തും സി ഡബ്ലിയു സി നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ പങ്കുവെച്ചത്. ഒൻപത് വയസുമുതൽ പീഡനത്തിനിരയായിയെന്നാണ് പെൺകുട്ടി പറഞ്ഞത്. പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നും വിവരമുണ്ട്. ആകെ ഒൻപത് പ്രതികളാണ് കേസിലുള്ളത്. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലും തൊട്ടടുത്ത സ്റ്റേഷൻ പരിധികളിലുമാണ് പ്രതികൾ ഉള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം. അഞ്ച് പ്രതികളെ ഇതോടകം പിടികൂടി. ബാക്കി നാല് പേരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിക്ക് കൗൺസിലിംങ് അടക്കമുള്ള സേവനങ്ങൾ നല്കാൻ സി ഡബ്ലിയു സി ഇടപെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാകീട്ടുണ്ടെന്നും ശിശു ക്ഷേമ സമിതി ചെയർമാൻ അറിയിച്ചു.