


വോട്ടെണ്ണലിന്റെ 11 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ സുരക്ഷിതമായ ലീഡ് സ്വന്തമാക്കി യുഡിഎഫ്. 7216 വോട്ടുകളോടെ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
യുഡിഎഫ് നേടിയത് 44293 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 37077 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 12764 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 5066 വോട്ടുകൾ നേടി