


മലപ്പുറം : ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1105 വോട്ടിന് യുഡിഎഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടുകളോളം വെന്നിക്കൊടി പാറിച്ച മണ്ണിൽ ഇത്തവണ മകൻ ഷൗക്കത്തിന്റെ വിജയത്തേരോട്ടമാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ യുഡിഎഫ് ലീഡ് നില നിർത്തിയിരുന്നു.
എൽഡിഎഫ് വിജയം ഉറപ്പിച്ച ബൂത്തുകളിൽ പോലും യുഡിഎഫ് കടന്നു കയറിയതോടെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയത്തിലേക്ക് വീഴുകയാണ്. എം.സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിൽ പോലും യുഡിഎഫിന് അനുകൂലമായിരുന്നു ജനവധി.
എൽഡിഎഫിനെ ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ മണ്ഡലത്തിൽ കരുത്തു തെളിയിച്ചു.