ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് കസ്റ്റഡി. എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും കസ്റ്റഡിയില്‍ വിട്ടു. ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തെന്ന് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളരുടെ വസതിയില്‍ ഇന്നലെ രാവിലെ മുതല്‍ ഡല്‍ഹി പൊ ലീസ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡി.രഘുനന്ദന്, സ്റ്റാന്റപ്പ് കൊമേഡിയനായ സഞ്ജയ് രജൗരി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.
ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പൊ ലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് വിശദീകരണം. ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആരോപണം.
ഇന്നലെ വൈകുന്നേരത്തോടെയാണ് എഡിറ്റർ പുർകായസ്തയെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്.