ന്യൂഡൽഹി : മോദി വിരുദ്ധ വാർത്താ വെബ്സൈറ്റായ ന്യൂസ് ക്ലിക്ക് ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസിന്റെ എഫ്ഐആര്‍. അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിഘാം വഴിയാണ് ഫണ്ട് ഇന്ത്യയിലെത്തിയത്.
സിംഘാമിന്റെയും ഭാര്യയുടെയും സ്ഥാപനങ്ങള്‍ വഴി ചൈനീസ് ഫണ്ട് രാജ്യത്തെത്തിച്ചു. സിംഘാമിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ ചമയ്ക്കുകയായിരുന്നെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. ആക്ടിവിസ്റ്റ് ഗൗതം നൗലാഖയ്ക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇത് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്.
ഗൗതം നവ്ലാഖ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളില്‍ ഈ പണം വന്‍തോതില്‍ ചിലവഴിച്ചു. നക്സലുകള്‍ക്ക് വേണ്ടിയും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.