തൃശൂർ : നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് നടന്ന സംഭവത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് യുവതി പോലീസിൽ മൊഴിനൽകി. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.