ദുബൈ : ടി20 ലോകകപ്പിന്റെ ലോഗോ പുതുക്കി ഐസിസി. അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായണ് ലോഗോ പരിഷ്കരിച്ചത്.
ടി20യുടെ വേഗതയും മിന്നല്‍ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരുന്നത്. ടി20യുടെ ഊര്‍ജസ്വലമായ ആവേശമാണ് ലോഗോയിലൂടെ വിഭാവനം ചെയ്യുന്നത്.
ബാറ്റും പന്തും ഒപ്പം ഊര്‍ജം എന്ന സങ്കല്‍പ്പവും ചേര്‍ന്നതാണ് ലോഗോ. ട്വന്റിയുടെ ആദ്യ അക്ഷരമായ ടി ബാറ്റിന്റെ ആകൃതിയിലും 20ലെ പൂജ്യം പന്തായും ലോഗോയില്‍ സെറ്റ് ചെയ്തിരിക്കുന്നു. ഇതിനെ ചുറ്റി മിന്നല്‍ പിണര്‍ ആകൃതിയുണ്ട്. ഇതാണ് ഊര്‍ജത്തെ പ്രതിനിധീകരിക്കുന്നത്.
ഐസിസി പുരുഷ ടി20 ലോകകപ്പും വനിതാ ലോകകപ്പും അടുത്ത വര്‍ഷം അരങ്ങേറും. പുരുഷ പോരാട്ടം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ്. വനിതാ പോരാട്ടം ബംഗ്ലാദേശിലാണ് അരങ്ങേറുന്നത്.