തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും.
പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്.