തിരുവനന്തപുരം: സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ചയായ നാളെ പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കണമെന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നല്യിരിക്കുന്ന നിർദേശം. ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.