തിരുവനന്തപുരം : സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസിൽ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബർ കേസുകളുടെ മേൽനോട്ടവും ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും.
ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും.
എല്ലാ സൈബർ കുറ്റകൃത്യങ്ങളും ഇനി മുതൽ ഈ ഡിവിഷനായിരിക്കും അന്വേഷിക്കുക. പുതിയ ഡിവിഷൻ വരുന്നതോടെ സൈബർ സ്റ്റേഷനുകൾ സൈബർ ഡിവിഷനിലേക്ക് മാറ്റും.
പല രീതിയിലുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പരാതി നൽകിയിട്ടും പലതിലും നടപടികൾ ഉണ്ടാകുന്നില്ല. വിദഗ്ധ ജീവനക്കാരില്ലാത്തതും വെല്ലുവിളിയായിരിക്കെയാണ് നിർണായക തീരുമാനം കേരള പൊലീസ് എടുത്തത്.