തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ പുതിയ സിഇഒ ആയി മാനേജ്മെന്റ് പ്രൊഫഷണലായ ശ്രീകുമാർ കെ നായർ ചുമതലയേറ്റു. കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സംഭരണ മേധാവിയായി ജോലി ചെയ്യുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ ഡോ. ജയകുമാറിന് പകരമായിട്ടാണ് നിയമനം. മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ശ്രീകുമാറിനെ ഓഫീസിൽ സ്വീകരിച്ചു.