മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുകയും ചെയ്തു.
ആഗോള ബോക്സ് ഓഫിസില്‍ നേര് 50 കോടി കടന്നിരിക്കുന്നു. പ്രക്ഷേകരുടെ സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നത്. ചിത്രത്തിന്റൈ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.- മോഹന്‍ലാല്‍ പറഞ്ഞു.
12ത് മാനിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രം ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഡിസംബർ 21ന് റിലീസ് ചെയ്ച ചിത്രം. ഒരാഴ്ച കൊണ്ട് നേര് 22.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മോൺസ്റ്ററിനു ശേഷം മോഹൻലാലിന്റേതായി തിയറ്ററിലെത്തുന്ന ചിത്രമാണ് നേര്.