ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു.ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചർച്ച തുടങ്ങിയത്. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് നീക്കം. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനം ഇന്ന് ഡൽഹിയിൽ നടത്തും.