ന്യൂഡൽഹി: ബംഗളൂരുവിൽ ഈ മാസം 13,14 തീയതികളിൽ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. പ്രതിപക്ഷ ഐക്യത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന ശരദ് പവാറിന് ലഭിച്ച തിരിച്ചടി പ്രതിപക്ഷ കക്ഷികളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ, കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നെന്നാണ് യോഗം മാറ്റിവച്ചതെന്നാണ് ജെഡിയു വക്താവ് കെ.സി. ത്യാഗി പ്രതികരിച്ചത്.അതേസമയം, ശരദ് പവാറുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ ഗാന്ധിയും സംസാരിച്ചു.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനാണ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്.