മുംബൈ : മഹാരാഷ്ട്രയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നവി മുംബൈയിലെ ഉൾവെയിലാണ് സംഭവം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയ്ക്കും ഒരു വീടിനുമാണ് തീപിടിച്ചത്. കടയുടമ രമേഷ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്.
മൂന്ന് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.