കോട്ടയം: നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് മൈതാനത്താണ് ആദ്യ സദസ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസാണ് ഇവിടെ നടക്കുക.
നാലിന് പൊന്‍കുന്നം ഗവ. എച്ച്എസ്എസ് മൈതാനത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സദസ് നടക്കും. പാലാ മണ്ഡലത്തിലെ സദസ് വൈകുന്നേരം അഞ്ചിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.ഈ മാസം 14വരെയാണ് നവകേരള സദസ് കോട്ടയം ജില്ലയില്‍. 13ന് കോട്ടയം ജറുസലം മാര്‍ത്തോമ്മാ പള്ളി ഹാളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരെ കാണും.
ബുധനാഴ്ച നാല് മണ്ഡലങ്ങളിലും വ്യാഴാഴ്ച രണ്ട് മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.14ന് ഉച്ചതിരിഞ്ഞ് മൂന്നിന് വൈക്കം ബീച്ചില്‍ നടക്കുന്ന സദസിനുശേഷം നവകേരള സദസ് ആലപ്പുഴയില്‍ പ്രവേശിക്കും.