തിരുവന്തപുരം: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്വെന്ഷന് സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവ കേരള സദസ് .
മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. വര്‍ക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്യുവിന്റെ മാര്‍ച്ച് നടത്തും. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് എതിരെ നടപടി വേണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. പത്തരക്കാണ് മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് നടക്കുന്നതിനാല്‍ പൊലീസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.