തിരുവനന്തപുരം: നവകേരള സദസ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. രാവിലെ ഒമ്പതിന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്വെന്ഷന് സെന്ററില്‍ പ്രഭാതയോഗം നടക്കും. പകല്‍ 11ന് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ് ആര്യനാട് പാലക്കോണം വില്ലാ നസ്രത്ത് സ്കൂള്‍ മൈതാനത്ത് നടക്കും.
കാട്ടാക്കട മണ്ഡലത്തിലെ സദസ് ഉച്ചതിരിഞ്ഞ് മൂന്നിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നടക്കും. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സദസ് വൈകുന്നേരം 4.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. പാറശാല മണ്ഡലത്തിലെ സദസ് ആറിന് കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ നടക്കും.നവംബര്‍ 18ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആരംഭിച്ച നവകേരള സദസ് ഈ മാസം 23ന് തിരുവനന്തപുരത്ത് പരിസമാപ്തിയാകും.