ചെറുതോണി: നവകേരള സദസ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ നടക്കും. പ്രഭാതയോഗം ഒമ്പതിന് ചെറുതോണിയില്‍. പകല്‍ 11ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നവകേരള സദസ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സദസ് നടക്കും. വൈകുന്നേരം ആറിന് ഉടുമ്പന്‍ചോലയിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ മൈതാനത്തും നവകേരള സദസ് നടക്കും.