ന്യൂഡൽഹി: ഉത്തർപ്രദേശിൽ അധ്യാപികയുടെ പ്രേരണ മൂലം മുസ്ലിം വിദ്യാർഥിയെ സഹപാഠി തല്ലിയ സംഭവത്തിൽ മധ്യസ്ഥശ്രമങ്ങളുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് നരേഷ് ടിക്കായത്ത്.
മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിച്ച ബികെയു നേതാക്കൾ, മർദിച്ച കുട്ടിയെക്കൊണ്ട് സഹപാഠിയെ ആലിംഗനം ചെയ്യിപ്പിച്ചു. വിദ്യാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.