കൊച്ചി: രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോ വൈകും. ഏഴരയോടെ റോഡ് ഷോ ആരംഭിക്കാനാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിവരം. നേരത്തെ ആറ് മണിക്കാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്.വൈകിട്ട് 7മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐഎന്‍എസ് ഗരുഡയില്‍ എത്തും.
ഏഴരയോടെ മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ തങ്ങുകയും ചെയ്യും. ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസില്‍നിന്നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂര്‍ ക്ഷേത്രത്തിലും 10.15നു തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ എത്തുകയും കൊച്ചിന് ഷിപ്യാര്ഡില് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. തുടര്‍ന്ന് 1.30നു മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.35ന് പ്രധാനമന്ത്രി ഐഎന്‍എസ് ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും ഡല്‍ഹിയിലേക്കു മടങ്ങുകയും ചെയ്യും.