പാലക്കാട് : നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ.
ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. ഒരു കോംപാക്ട് SUV എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേർഷനുകളും ഇതിനുണ്ട്.
സിനിമയെകുറിച്ചോ അഭിനയിക്കുന്നവരെ പറ്റിയോ യാതൊരു അറിവും ഇല്ലാത്ത നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ അപ്രതീക്ഷിത വരവിലൂടെ മലയാളികളുടെ ഇഷ്ട ഗായികയാവുകയായിരുന്നു. ഇതിലെ ഗാനത്തിന് വാരിക്കൂട്ടിയ പുരസ്കാരങ്ങൾ നിരവധിയാണ്. ഇതിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം നഞ്ചിയമ്മക്ക് നേടിക്കൊടുത്തു.
‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയിൽ എഴുതിയ ഗാനത്തിന് ജെയ്ക്സ് ബിജോയ് സംഗീതം നൽകി. ഇത് യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യൺ വ്യൂസ് നേടുകയുണ്ടായി.