തിരുവനന്തുപുരം : വിഴിഞ്ഞത്ത് എത്തിയ കപ്പലിന് പതിനഞ്ചാം തീയതി നല്കുന്ന ഔദ്യോഗിക സ്വീകരണം എല്‍ഡിഎഫ് ആഘോഷമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. എല്‍ഡിഎഫ് ബൂത്ത് തലത്തില്‍ ഞായറാഴ്ച ആഹ്ലാദ പ്രകടനം നടത്തുമെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
വിഴിഞ്ഞത്തെ ചടങ്ങ് കണ്ണില്‍ പൊടിയിടാനെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം എംവി ഗോവിന്ദന് തള്ളി. ആദ്യഘട്ടം മുതലേ പ്രൊജക്ട് ഒഴിവാക്കുന്ന പ്രശ്നമില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അവിടെയുള്ള മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി പോകുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് എതിര്‍പ്പുമായി മുന്നോട്ടുപോകാനാകില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
നൂറാം ജന്മജീവിതം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സമുന്നതനായ നേതാവുമായ വിഎസിന്റെ സമരജീവിതം രൂപപ്പെടുത്ത പുസ്തകം ഇറക്കുമെന്നും മറ്റ് ജന്മദിനാഘോഷ പരിപാടികള്‍ ആലോചിച്ചിട്ടില്ലെന്നും
എംവി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.