ന്യൂഡല്‍ഹി : പലസ്തീന് ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് വലിയൊരു ജനകീയ ഐക്യപ്രസ്ഥാനമാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് റാലിയില്‍ നടത്തിയ പരാമര്‍ശത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നടത്തിയിട്ടുണ്ട്. പലസ്തീന് ജനതയ്ക്കൊപ്പമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണമെന്നും ഗോവിന്ദന് പറഞ്ഞു.
പലസ്തീന് അഭിമുഖീകരിക്കുന്ന ദുരിതപൂര്ണമയായ അവസ്ഥയുടെ പശ്ചാത്തലത്തിലാണ് ലോകത്ത് എവിടെയും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തെ പ്രതിരോധിക്കുകയെന്നുള്ളത് മനസാക്ഷിയുള്ള ലോകെമ്പത്താടുമുള്ള ഏറ്റവും പ്രധാനപ്പെട്ട ചുമതലായാണെന്നും ഗോവിന്ദന് പറഞ്ഞു.
സിപിഎം ഇക്കാര്യത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യവുമായി വരുന്ന ഏത് പ്രവണതയെയും സാര്‍വദേശീയ തലത്തില്‍ സാമ്രാജ്യത്വവിരുദ്ധവും ഇസ്രയേല്‍ വിരുദ്ധവുമായ ജനകീയമായ പ്രസ്ഥാനമായി കണ്ടാല്‍ മതി. കോഴിക്കോട്ടെ റാലിയെ ഏതെങ്കിലും തരത്തില്‍ പരിഹസിക്കേണ്ടതോ അപഹസിക്കേണ്ടതോ ആയി കാണുന്നില്ല. അവിടുത്തെ പ്രസംഗത്തില്‍ തരൂര്‍ തന്നെയാണ് കൂടുതല്‍ വിശദീകരണം നടത്തേണ്ടതെന്നും ഗോവിന്ദന് പറഞ്ഞു.