തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇടതുപക്ഷ ബന്ധമെന്ന് പ്രചരാരണം തെറ്റാണെന്നും ഗോവിന്ദന് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യ എന്നയാള്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹരിദാസന് നല്കി പരാതി. അതേതുടര്ന്ന് അന്വേഷണം നടത്തിയപ്പോള്‍ പണം നല്‍കിയെന്ന പറയുന്ന ദിവസം അയാള്‍ സ്ഥലത്തില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ അക്കാര്യം പറയാതെ ഓരോ വ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗോവിന്ദന് പഞ്ഞു. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് കണ്ടേത്തണ്ടതുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് ഇടതുപക്ഷവുമായി ബന്ധമുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് അത്തരമൊരു ബന്ധമില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാപകമായ പ്രചാരവേല ഇതിനുപിന്നില്‍ നടക്കുന്നുവെന്നാണ് കാണുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള ഈ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇപ്പോള്‍ വീണാജോര്‍ജിന്റെ ഓഫീസിനെതിരെ പരാതി നല്കിയ ഹരിദാസനെ പോലും കാണാനില്ല. അഖില്‍ സജീവ് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി നേരത്തെ പുറത്താക്കിയതാണ്.കേസില്‍പ്പെട്ടവരുടെ ഭൂതകാലമല്ല പ്രശ്നം, ഇപ്പോള്‍ എവിടെയാണെന്നതാണ് നോക്കേണ്ടത് – ഗോവിന്ദന് പറഞ്ഞു.