കണ്ണൂർ : സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നും സഹകരണ മേഖല വലിയ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ സഹകരണമേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ ബാങ്കിലെ ഒരു പൈസവും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞതാണ്. രാജ്യമാകെ പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ സി.പി.എമ്മിനെയും വേട്ടയാടുന്നത്. ഇ.ഡിയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണെന്നും സിപിഎം നേതാക്കളെ കള്ള കേസിൽ കുടുക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കുമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.