തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചില്ല. വള്ളം മറിഞ്ഞ് കാണാതായ ആളുടേതാണാണ് സംശയം.പുലിമുട്ടിനിടയില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും നേവിയുടെ സ്കൂബ ഡൈവേഴ്സും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചത്. ഇനി രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.അപകടത്തില്‍ മൂന്ന് പേരെ കാണാതായിരുന്നു.