തിരുവനന്തപുരം : അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്ട്ടിന്മേല് അന്തിമ തീരുമാനമെടുക്കും. മഴക്കാലമായതോടെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവായിരുന്നു. മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് നിര്‍ദേശിച്ചെങ്കിലും ഈ നിര്‍ദേശം ലത്തീന്‍ അതിരൂപത തള്ളിയിരുന്നു. കഴിഞ്ഞ പത്താം തീയതി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടമേഖല സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ മത്സ്യ തൊഴിലാളികള്‍ തടഞ്ഞിരുന്നു.