ന്യൂഡൽഹി : ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊല്ലപ്പെട്ട മുകേഷ് ചന്ദ്രക്കാറിന്റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുകേഷിന്റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. മുകേഷിന്റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകർ, സൂപ്പർവൈസറായ മഹേന്ദ്ര രാംടെകെ എന്നിവരെ ബിജാപൂരിൽ നിന്ന് പിടികൂടി.
സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കർ(32)ന്റെ മൃതദേഹമാണ് ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ജനുവരി ഒന്ന് മുതൽ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു
ബന്ധുവായ റിതേഷ്, മഹേന്ദ്ര രാംടെകെ എന്നിവർക്കൊപ്പം സുരേഷിന്റെ സ്ഥലത്ത് വച്ച് മുകേഷ് അത്താഴം കഴിച്ചതായും ഇതിനിടെ ഇവരുമായി മുകേഷ് തർക്കമുണ്ടായതായും പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന കരാറുകാരൻ സുരേഷ് ചന്ദ്രകർ ഒളിവിലാണ്.