ആലുവ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി ആസഫാഖ് ആലം റിമാൻഡിൽ. ആലത്തിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം 5.30യോടെ കൊല നടത്തിയതെന്നാണ് ആസഫാഖ് ആലം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് ആസഫാഖ് തനിച്ചാണെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
വീടിനു മുന്നില്‍നിന്നു തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യക്കൂന്പാരത്തിൽ ചവിട്ടിത്താഴ്ത്തിയ നി ലയിലായിരുന്നു കണ്ടെത്തിയത്. അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശിയുടെ മകളാണു കൊല്ലപ്പെട്ടത്. ലൈംഗിക പീഡനത്തിനിരയായ കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് പൊലീസ് കണ്ടെടുത്തത്. കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായാണു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ മടക്കി ചാക്കിലാക്കി ചെളിയില്‍ പൂഴ്ത്തി വലിയ കല്ലുക ള്‍കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം.